ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗദീപ് ധൻഖർ രാജിവച്ചതിൽ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ. അപ്രതീക്ഷിത രാജിയിൽ പാർലമെന്റിലും പ്രതിപക്ഷം സർക്കാരിനോട് മറുപടി തേടിയെങ്കിലും വിശദീകരിച്ചില്ല.

ഭരണഘടനാ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ട്വീറ്റ്ചെയ്തു.
അതിനിടെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, രാഷ്ട്രീയ നേട്ടം കൂടി കണക്കിലെടുത്താകും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പ്രഖ്യാപനം നടത്തുക എന്നും സൂചനയുണ്ട്.
