ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ വൻ തരംഗമാണ് തനുശ്രീ സൃഷ്ടിച്ചത്. പിന്നാലെ വന്ന ഡോല്, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകളൊക്കെ തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടൻ നാന പട്നേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ തനുശ്രീ വീണ്ടും വർത്തകളിൽ നിറഞ്ഞു.

സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ഇപ്പോൾ. വിഡിയോ സന്ദേശത്തിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2018 മുതല്‍ താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും. പൊലീസിന്റെ സഹായം തേടിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുരിതം വിവരിക്കുന്ന വിഡിയോ ചൊവ്വാഴ്ച രാത്രിയാണ് അവര്‍ പങ്കുവെച്ചത്. മീ ടൂ വിവാദത്തില്‍ ശക്തമായ നിലപാടെടുത്തത് മുതല്‍ തനിക്കെതിരായ ഉപദ്രവം തുടരുകയാണെന്ന് അവര്‍ പറഞ്ഞു. തന്റെ വീട്ടിലെ അനാവശ്യമായ കടന്നുകയറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി പരാതി നല്കാന് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും കണ്ണീരോടെ അവര്‍ പറഞ്ഞു
