തമിഴ്നാട്ടിലെ ശിവകാശിക്കു സമീപം പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50 ഓടെ വിരുദുനഗറിലെ ശിവകാശി പ്രദേശത്തെ നാരായണപുരം ഗ്രാമത്തിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മുറിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർന്ന് തീ മുറിയുടെ പുറത്തേക്കും പടർന്നു. ശിവകാശിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

പടക്കനിർമാണ ശാലയിലെ തൊഴിലാളിയായ കീഴ്തിരുത്തങ്കൽ മുത്തുരാമലിംഗം കോളനി സ്വദേശി കാർത്തിക്കും മറ്റ് രണ്ട് പേരുമാണ് മരിച്ചത്.