India

ജീവിച്ചിരിക്കുന്നത് 13,212 സ്വാതന്ത്ര്യ സമരസേനാനികള്‍; സര്‍ക്കാര്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 78ാം വര്‍ഷത്തിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍, സ്വാതന്ത്ര്യ സമര സേനാനികളായ 13,212 ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

മരിച്ചുപോയ 9778 സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കാളികള്‍ അല്ലെങ്കില്‍ ആശ്രിതരും സ്വതന്ത്ര സൈനിക് സമ്മാന്‍ യോജന പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയമാണ് ലോക്‌സഭയെ അറിയിച്ചത്.

1.7ലക്ഷത്തിലധികം സ്വാതന്ത്ര്യസമര സേനാനികള്‍ക്കാണ് ഇതുവരെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അവിഭക്ത ബിഹാറില്‍ 24,905, പശ്ചിമബംഗാള്‍ 22, 523, ഇന്ത്യന്‍ നാഷണല്‍ ആര്‍മി 22, 472 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top