താനൂർ: സുഹൃത്തിന്റെ വീട്ടിലെ കാർപോർച്ചിൽ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്.

താനൂർ കരിങ്കപ്പാറ നായർപടി പോണിയേരി 40 കാരനായ തൗഫീഖിനെയാണ് താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ 35 വയസ്സുകാരി കമീല എന്ന അജ്മലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ ഒമ്പതിനായിരുന്നു സംഭവം.
തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖിന്റെ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ് മെമ്പർ നേഹ. സി. മേനോന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൗഫീഖിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
