പാലാ :പ്രമാദമായ പാലായിലെ പാടം നികത്തലിനെതിരെ നടപടി തുടങ്ങി .പാടം നികത്താൻ അനുമതി നൽകിയ പാലാ കൃഷ് ആഫീസർ ശ്രീകണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.ഗവർമെന്റ് ഓർഡർ ഇന്ന് ജില്ലാ ഭരണ കൂടത്തിനു ലഭിച്ചു .

പാലായ്ക്കടുത്ത് മുണ്ടുപാലം ;സെമിനാരി തുടങ്ങിയ പ്രദേശങ്ങളിൽ മാഫിയകൾ ഭൂമി വാങ്ങി കൂട്ടുകയും ;25 സെന്റ് നികത്താൻ പണം ഇറക്കി അനുമതി നേടിയെടുത്ത ശേഷം പിന്നീട് വ്യാപകമായി നികത്തുകയുമായിരുന്നു പരിപാടി .ആദ്യം തന്നെ ഇതിനെതിരെ കോട്ടയം മീഡിയാ രംഗത്ത് വന്നിരുന്നു.ആമകൾ അടക്കമുള്ള അന്യം നിന്ന് പോകുന്ന ജീവജാലങ്ങളെ കുറിച്ച് കോട്ടയം മീഡിയ വീഡിയോ വരെ ചെയ്തിരുന്നു .ഏറെ പഴി കേൾക്കുകയും ചെയ്തിരുന്നു.
എൽ ഡി എഫിലെ തന്നെ സിപിഐ എന്ന കക്ഷിയാണ് ഈ കാട്ടുനീതിക്കെതിരെ രംഗത്ത് വന്നത് സിപിഐ പാലാ മണ്ഡലം കമ്മിറ്റി പരാതിയുമായി മുന്നോട്ട് പോയതിന്റെ വെളിച്ചത്തിലാണ് ഇപ്പോൾ സസ്‌പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത് .മുണ്ടുപാലം സെമിനാരി ഭാഗത്ത് പാടം നികത്തിയവർ ഇതിനെതിരെ വാർത്ത ചെയ്‌താൽ നിയമ നടപടി സ്വീകരിക്കുമെന്ന് ബോർഡും സ്ഥാപിച്ചിരുന്നു .പച്ച നെറ്റ് കെട്ടി മറച്ചാണ് ഈ മാഫിയ പാടം നികത്തിയത് .ബോയ്സ് ടൗൺ ഭാഗത്തെ നികത്തൽകാർ സർക്കാർ തോട് കൈയ്യേറി കോൺക്രീറ്റ് പൈപ്പിലൂടെ തോട് തിരിച്ചു വിടുകയും മറ്റും നടത്തിയിരുന്നു .

ഇതിനെതിരെ പ്രതികരിച്ചത് സിപിഐ യും ,ജോയി ക്ളരിക്കലിന്റെ പൗരാവകാശ സമിതിയും കോട്ടയം മീഡിയയും മാത്രമായിരുന്നു .ഈ സംഭവം റിപ്പോർട്ട് ചെയ്തപ്പോൾ കോട്ടയം മീഡിയാ ഏറെ പഴി കേട്ടിരുന്നു.ബോയ്സ് ടൗൺ ജങ്ഷനിലുള്ള ബേക്കറി ;ഫ്ളാറ്റ് ഉടമകൾ മലിന ജലം ഓടയിൽ ഒഴുക്കുന്നു എന്നുള്ള പ്രശ്നത്തിൽ നിക്ഷ്പക്ഷമായി വാർത്തകൾ നൽകിയതിനെ ചൊല്ലി അര ലക്ഷം രൂപാ മുതലുള്ള തുകകൾ കൈക്കൂലി വാങ്ങിയെന്ന് സിറിയക് കാപ്പൻ ;തോമസ് ടി കാപ്പൻ ;കുഞ്ഞുമോൻ പാലയ്ക്കൽ എന്നിവർ ആക്ഷേപം ഉന്നയിച്ചിരുന്നു .ഏതായാലും ഇപ്പോൾ ആശ്വാസ കരമായ വാർത്തകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .തുടർ നടപടികളുമായി സിപിഐ മുന്നോട്ട് പോകുമെന്ന് സിപിഐ നേതാക്കൾ കോട്ടയം മീഡിയയെ അറിയിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ