തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉചിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുറച്ചുനാൾ കൂടി ജീവിച്ചിരുന്നേനെ എന്ന് പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയുടെ പുസ്തകത്തിൽ പരാമർശം.

ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ‘വിസ്മയ തീരത്ത്’ എന്ന പുതിയ പുസ്തകത്തിലാണ് പരാമർശം. മെഡിക്കൽ വിദഗ്ധർ അങ്ങനെ വിലയിരുത്തിയെന്നാണ് പുസ്തകത്തിൽ പറയുന്നത്.
പരാമർശം ഇങ്ങനെ…

കീമോ തെറാപ്പിയോ റേഡിയേഷനോ ചെയ്താൽ അതോടെ ഉമ്മൻ ചാണ്ടിയുടെ ശബ്ദം ഇല്ലാതാകുമെന്നും അദ്ദേഹത്തിന്റെ കോലം കെട്ടു ചോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരിൽ ചിലർ ഭയപ്പെട്ടു. എന്നാൽ രോഗം നേരത്തേ കണ്ടെത്തിയ സ്ഥിതിക്ക് ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കിൽ അദ്ദേഹം കുറച്ചുനാൾകൂടി ജീവിച്ചിരിക്കുമായിരുന്നു എന്ന് മെഡിക്കൽ വിദഗ്ധരും വിലയിരുത്തി.