Kerala

നിമിഷപ്രിയയുടെ മോചനം, ചർച്ചകൾ ഇന്നും തുടരും

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും യെമനിൽ തുടരും. കൊല്ലപ്പെട്ട യെമനി യുവാവ് തലാൽ മഹ്ദിയുടെ കുടുംബവുമായി സൂഫിപണ്ഡിതൻ ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർച്ച നടത്തുന്നത്.

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ അഭ്യർഥനയെ തുടർന്നാണ് ഉമർ ഹഫീള് വിഷയത്തിൽ ഇടപ്പെട്ടത്. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം.

വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. സർക്കാർ തലത്തിൽ സാധ്യമായത് എല്ലാം നടപ്പിലാക്കാൻ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top