
പാലാ: പാലായിലെ ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമി ജോസ് കെ മാണി സന്ദർശിച്ചു.
ഓൺലൈൻ പത്രപ്രവർത്തനം ഇന്ന് പത്രപ്രവർത്തനത്തിൻ്റെ ആധുനിക മുഖമാണ് തുറന്ന് കാട്ടുന്നതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. വാർത്തകൾ അപ്പപ്പോൾ ജനങ്ങളെ അറിയിക്കുന്ന ഓൺലൈൻ പത്രങ്ങൾ ഇന്ന് നാടിൻ്റെ തന്നെ സ്പന്ദനം ആയി മാറിയെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

ജെയ്സൺ മാന്തോട്ടം ,ബൈജു കൊല്ലമ്പറമ്പിൽ എന്നിവരും ജോസ് കെ മാണി യോടൊപ്പം സന്നിഹിതരായിരുന്നു. സുധീഷ് നെല്ലിക്കൻ (ഡെയ്ലി മലയാളി ന്യൂസ് ), അനിൽ തയ്യിൽ (ട്രാവൻ കൂർ ന്യൂസ് ) തങ്കച്ചൻ പാലാ (കോട്ടയം മീഡിയ) എന്നിവർ ജോസ് കെ മാണിയെ സ്വീകരിച്ചു.