പാലാ :ഇന്ന് 75 വയസുള്ള ആർക്കും അറിയാം വി പി സ്റ്റോഴ്സ് എന്ന വസ്ത്ര സ്ഥാപനത്തെ.പാലായിൽ എന്തെല്ലാം പുതിയ മാറ്റം വന്നോ അതിനെ യൊന്നും ഉൾക്കൊള്ളാതെ ആ പഴയ തനിമ നില നിർത്തി പോരുന്ന വസ്ത്ര സ്ഥാപനത്തെ പാലാക്കാർ നെഞ്ചോട് ചേർത്തു.ഇടപ്പറമ്പ് വന്നാലും ;ശീമാട്ടി വന്നാലും ;കരിക്കിനേത്ത് വന്നാലും ഒന്നും വി പി സ്റ്റോഴ്സിന് ഒരു ക്ഷീണവുമില്ല .അന്നും ഇന്നും വി പി സ്റ്റോഴ്സ് വി ഐ പി തന്നെ .

വി പി സ്റ്റോഴ്സിൽ കയറേണ്ടവരെ സ്വാധീനിക്കുന്ന ഒരു തുണി കടയും പാലായിൽ വന്നിട്ടില്ല .പല ദിവസങ്ങളിലും നിന്ന് തിരിയാൻ പറ്റാത്ത രീതിയിൽ ഉപഭോക്താക്കളെത്തും .പക്ഷെ കൃഷ്ണ പിള്ള ഇതിനെയെല്ലാം തന്മയത്വത്തോടെ കൈകാര്യം ചെയ്യും .ഒരു ചെറിയ ചിരി എപ്പോഴും മുഖത്ത് കാണും .അത് കാണുമ്പോൾ നാട്ടുകാർക്കും സന്തോഷമാകും അതാണ് നാട്ടുകാരുടെ കൃഷ്ണ പിള്ള .
ആരോടും മുഖം മുഷിഞ്ഞു സംസാരിക്കില്ല അതാണ് കൃഷ്ണ പിള്ളയുടെ ശീലം ഈ ശീലം നാട്ടുകാർക്കും പ്രിയതരമാണ് .സംസ്ക്കാരം ഇന്ന് 15.7.2025 ഉച്ചയ്ക്ക് 12 നു വീട്ടുവളപ്പിൽ.ഭാര്യ ഉഷാ കൃഷ്ണ പിള്ള .മക്കൾ കീർത്തന .കാർത്തിക .മരുമക്കൾ വിവേക്
