ദുബായ്: യുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ശനിയാഴ്ച രാവിലെ ആണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായിലെത്തിയത്.

ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ദുബായിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നും ഇല്ല. ചൊവ്വാഴ്ച്ച അദ്ദേഹം കേരളത്തിലേയ്ക്ക് മടങ്ങും എന്നാണ് വിവരം.
ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര.