പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശനം.

തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും ധാർഷ്ട്യവും ധിക്കാരവും. ധിക്കാരം തുടർന്നാൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും സി വി ബാലചന്ദ്രന്റെ മുന്നറിയിപ്പ്.
ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു.

പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം.