തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സർക്കാർ നീതി ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം.

വിവാദ വസ്തുവിലെ മാതാപിതാക്കളുടെ കല്ലറ തകർത്താണ് മകൻ രഞ്ജിത്ത് രാജ് പ്രതിഷേധിച്ചത്. സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ലെന്നും രഞ്ജിത്ത് രാജ് പറയുന്നു. വസ്തു അയൽവാസിയുടേതെന്ന നെയ്യാറ്റിൻകര കോടതിയുടെ വിധിക്ക് പിന്നാലെയാണ് രഞ്ജിത്തിൻ്റെ പ്രതിഷേധം.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കവെ പൊള്ളലേറ്റ് മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മകനാണ് രഞ്ജിത്ത് രാജ്. 2020 ഡിസംബർ 28നായിരുന്നു സംഭവം.
