സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില വർധിച്ചു. ഒരു ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 72160 രൂപയായിരുന്നുവില. ഇന്നത് 72,600 രൂപയായി കുതിച്ചുയർന്നു. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്.