കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയിലാണ് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റജ്ജഖ് ഖാനെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്.

ഭംഗറിലെ ചാൽതബേരിയ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭംഗർ ബസാറിൽ നിന്ന് മാരീചയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.
രാത്രി 10 മണിയോടെ ഒരു കനാലിനടുത്ത് പതിയിരുന്ന് ഖാനെ ആക്രമിക്കുകയായിരുന്നു.
