Kottayam

പാലാ വാർഡിൽ ലാൽ പേടിയിൽ കോൺഗ്രസ്; മായമ്മ വന്നാൽ ലാൽ ലുലുവാകുമെന്നും ചർച്ചകൾ പൊടി പൊടിക്കുന്നു

പാലാ :പാലായങ്കം 6: പാലാ നഗരസഭയിലെ പത്തൊൻപതാം വാർഡ് ആണ് കോൺഗ്രസിന്റെ മായാ രാഹുൽ പ്രതിനിധീകരിച്ച പാലാ വാർഡ് എന്ന പേരിൽ അറിയപ്പെടുന്ന അക്കര വാർഡ്.തൊട്ടടുത്ത ഇരുപതാം വാർഡിനെ ളാലം വാർഡ് എന്നാണ് അറിയപ്പെടുന്നത് .കുരിശുപള്ളിയും ടൗൺഹാളും ഉള്ള ഇരുപതാം വാർഡിനായിരുന്നു പാലാ വാർഡ് എന്ന പേര് വരേണ്ടതെങ്കിലും പത്തൊൻപതാം വാർഡിനാണ് ആ പേര് സിദ്ധിച്ചത് .

വാർഡിലെ ജന പ്രതിനിധിയായി മത്സരിക്കാൻ ഒട്ടേറെ പേർ ഉണ്ടെങ്കിലും ലാൽ പുളിക്കക്കണ്ടം എന്ന വക്കീൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ എല്ലാരും തന്നെ ലാൽ പേടിയിലാണ് .കഴിഞ്ഞ തവണ മായാ രാഹുൽ പാട്ടും പാടി വിജയിച്ച പാലാ വാർഡിൽ ലാൽ പുളിക്കക്കണ്ടം എത്തുന്നതോടെ കളം മാറി മറിയുകയാണ് .സമുദായ സമ വാക്യങ്ങളും മാറുന്നതോടൊപ്പം സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസവും ഒരു ഘടകമായി വരുന്നുണ്ട് .

ലാൽ പുളിക്കക്കണ്ടത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹം കേരളാ കോൺഗ്രസ് (എം) കാരനാണ് .ലൈഫ് ബോയി എവിടെയുണ്ടോ അവിടെ ആരോഗ്യവും ഉണ്ടെന്നു പറയുന്ന പോലെ കേരളാ കോൺഗ്രസിന് ഭരണം കിട്ടിയാൽ പബ്ലിക് പ്രോസിക്യൂട്ടർ ലാൽ പുളിക്കക്കണ്ടമെന്നാണ് അലിഖിത നിയമം .നായർ സമുദായമാണെങ്കിലും പൊതുവെ കേരളാ കോൺഗ്രസുകാരനായാണ് അറിയപ്പെടുന്നത് .ചേട്ടനും ,അനിയനും സംഘ പരിവാർ ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്നുണ്ടത്രെ .വെള്ളമുണ്ട് പൊക്കി നോക്കിയാൽ കാക്കി നിക്കർ കാണാം എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നതത്രെ .

മുസ്‌ലിം ലീഗിലെ രാമനെ പോലെയും ,ഉണ്ണി കൃഷ്ണനെ പോലെയും , എസ് ഡി പി ഐ യിലെ ജോർജ് മുണ്ടക്കയത്തെ പോലെയുമാണ് കേരളാ കോൺഗ്രസിൽ ലാൽ പുളിക്കക്കണ്ടം എന്ന നായർ സമുദായക്കാരൻ .അഭിഭാഷകനായത് കൊണ്ട് നാമ നിർദ്ദേശ പത്രിക പൂരിപ്പിക്കുന്ന സമയത്ത് പാലാ വീട്ടിൽ സജീവ സാന്നിധ്യമാണ് .അത് കൊണ്ടേ കാര്യമുള്ളൂ എന്ന് അട്ടയുടെ കണ്ണ് കണ്ട പുളിക്കക്കണ്ടം ലാലിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല .അദ്ദേഹം വാർഡ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് കേട്ടപ്പോഴേ കോൺഗ്രസിൽ പല വിധ ചർച്ചകളും ഉരുത്തിരിഞ്ഞു എന്നാണ് അറിയുവാൻ കഴിഞ്ഞത് .രാഹുൽ ;സതീഷ് ചൊള്ളാനി ;ഷോജി ഗോപി എന്നിവരാണ് സീറ്റിനായി കോൺഗ്ഗ്രസിൽ ഇടിക്കുന്നത് .

പക്ഷെ ലാൽ വരുമ്പോൾ ഇവരെല്ലാം ലുലുവായി പോകുമെന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാർ ഏറെയുണ്ട് വാർഡിൽ .ഷോജി ഗോപിക്ക് നാളിതുവരെ അര്ഹതപ്പെട്ടതോന്നും ലഭിച്ചിട്ടില്ല .കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പൊതു സംവാദത്തിൽ കേരളാ കോൺഗ്രസ്(എം) പ്രതിനിധിയായ സ്റ്റീഫൻ ജോർജിനെ വാക്കിൽ തുരത്തിയ മിടുക്കനുമാണ് ഷോജി ഗോപി.ലാൽ വരുമ്പോൾ അത് മതിയോ എന്ന ഒരു ചോദ്യവും ബാക്കിയാവുന്നു .കേരളാ കോൺഗ്രസിൽ തന്നെ ബെന്നി അബ്രാഹവും ഈ സീറ്റിനായി തന്ത്രങ്ങൾ മെനയുന്നുണ്ട് .

സതീഷ് ചൊള്ളാനിയും ഈ വാർഡിൽ നോട്ടമിട്ടിട്ടുണ്ട് .പക്ഷെ എതിർപ്പ് രൂക്ഷമാണ് .കണ്ണാടിയുറുമ്പ് വാർഡിലും അദ്ദേഹം കണ്ണെറിയുന്നുണ്ട് .ചൊള്ളാനി പാലാ വാർഡിൽ മത്സരിച്ചാൽ ലാൽ വിജയിക്കുമെന്ന് ഇപ്പോഴേ ആൾക്കാർ പറഞ്ഞു വരുന്നുണ്ട്.അത് കൊണ്ട് തന്നെ മായമ്മയെ തിരിച്ചു വിളിച്ചാലോ എന്നൊരു ചിന്താ ഗതി കോൺഗ്രസിൽ ഉടലെടുക്കുന്നുണ്ട് .ഒരു വാർഡ് നഷ്ട്ടപ്പെടുത്തുവാൻ എളുപ്പം കഴിയും എന്നാൽ ഭരണം പോകുന്നത് ഒരു സീറ്റിനാണെങ്കിലോ എന്നാണ് ചില കോൺഗ്രസ് കേന്ദ്രങ്ങൾ ചോദിക്കുന്നത് .കടുത്ത പോരാട്ടമാണ് പാലാ മുനിസിപ്പാലിറ്റിയിൽ നടക്കാൻ പോകുന്നതെന്ന് ഇരു കൂട്ടരും സമ്മതിച്ചു കഴിഞ്ഞ സ്ഥിതിക്ക് പാലാ വാർഡിലെ സ്ഥാനാർഥികളെയും ഇരു കൂട്ടരും തന്ത്രപൂർവമായിരിക്കും തീരുമാനിക്കുക .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
കൂട് വിട്ട് കൂട് മാറാം ;വാർഡ് വിട്ട് വാർഡും മാറാം;ഒത്തെങ്കിൽ ചെയർ പേഴ്‌സൺ;പണിമുടക്ക് പ്രകടനത്തിൽ പോലും സജീവ സാന്നിധ്യം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top