കുറവിലങ്ങാട് :കൊടും ക്രിമിനൽ ലങ്കോയോടൊപ്പം സഞ്ചാരം നടത്തിയവരുടെ വാഹനം പരിശോധിച്ച കുറവിലങ്ങാട് പോലീസ് ഞെട്ടി .കൊടും ക്രിമിനലുകളുടെ ശേഖരത്തെയാണ് വാഹനത്തിൽ നിന്നും ലഭിച്ചത് കൂടാതെ കഞ്ചാവും . കഞ്ചാവുമായി കുറവിലങ്ങാട് പോലീസിന്റെ പിടിയിൽ ആയത് നിരവധി കേസുകളിലെ പ്രതികൾ.അഖിൽ ലങ്കോ ;ഷാനിജ് ;ഷമീർ ;സച്ചു ചന്ദ്രൻ ;അനുരാഗ് എം ബി ;ആദർശ് മോഹൻദാസ് ;എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, കുറവിലങ്ങാട് പോലീസും കഞ്ചാവുമായി പിടികൂടിയത്.

വാഹന പരിശോധനയ്ക്കിടെ ലങ്കോ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആറുപേരെ ഒന്നിച്ചുകണ്ട് സംശയം തോന്നിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിലും പരിശോധന നടത്തിയതിലും ഇവരിൽ നിന്നും നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഇതിൽ ലങ്കോ എന്ന് വിളിക്കുന്ന അഖിൽ, സച്ചുചന്ദ്രൻ എന്നിവർ തൃപ്പൂണിത്തറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നിലവിൽ ക്രിമിനൽ കേസിൽ പ്രതികളാണ്. ഇവരെ തൃപ്പൂണിത്തറ ഹിൽപാലസ് പോലീസിന് കൈമാറി.ഷമീർ എന്ന ആളിനെതിരെ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്.
