CISCE SPORTS AND GAMES
KERELA REGION C -ZONE
ATHLETIC MEET 2025 പാലാ നഗരസഭാ സ്റ്റേഡിയത്തിൽ വച്ചു നടന്ന പ്രോഗ്രാം പതാക ഉയർത്തി നഗരപിതാവ് ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കുമാരി ഋതിക ആർ നായർ സ്വാഗതം ആശംസിച്ചു. റവറന്റ് ഡോക്ടർ ജെയിംസ് മുല്ലശ്ശേരി സി എം ഐ. (K E സ്കൂൾ മാന്നാനം പ്രിൻസിപ്പൽ ആൻഡ് ഡയറക്ടർ) മുഖ്യപ്രഭാഷണം നടത്തി. കുമാരി സെറ സി ജോസഫ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

എ ആർ എസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീലാമ മാത്യു ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. കുമാരി ആൻ മരിയ ജെയിസിന്റെ നന്ദി പ്രകാശന ത്തോടുകൂടി യോഗം അവസാനിപ്പിച് സ്പോർട്സ് മേളയ്ക്ക് തുടക്കമായി. പഠനത്തോടൊപ്പം കായികപരമായ കാര്യങ്ങൾക്കും പ്രസക്തി നൽകണമെന്നും,വിജയത്തിന് വേണ്ടിയുള്ള കഠിന പ്രയത്നം ഉണ്ടെങ്കിൽ പ്രകൃതി ശക്തികൾ പോലും നമ്മെ സഹായിക്കാൻ ഗൂഢാലോചന നടത്തും എന്ന പൗലോ കൊയിലോ യുടെ വാക്യങ്ങൾ ചെയർമാൻ ശ്രീ തോമസ് പീറ്റർ കുട്ടികൾക്കായി പകർന്നു കൊടുത്തു.