ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.

സജി ചെറിയാന്റെ സംസാരത്തില്‍ വിവാദം കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിൽ കിട്ടാത്ത സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘അതില്‍ തെറ്റ് കാണേണ്ടതില്ല. ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുത്. ഡെങ്കിപ്പനി വന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല.

കൊറോണ കാലത്ത് ഞാനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മരണത്തോട് മല്ലടിച്ചാണ് കിടന്നത്. ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല. പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവം’, ഗണേഷ് കുമാര്‍ പറഞ്ഞു.