
മുണ്ടക്കയം : മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട അന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തി വന്ന ആഘോരി എന്നറിയപ്പെടുന്ന കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണൻ എന്നയാളെ 1 കിലോ 40 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടി. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചു മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വില്പന നടത്തി വന്നിരുന്ന അഘോരി മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്.കുറച്ചു നാളുകളായി അഘോരിയുടെ നീക്കങ്ങൾ കാഞ്ഞിരപ്പള്ളി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാൾ ഒഡിഷയിൽ നിന്ന് കഞ്ചാവുമായി ട്രെയിൻ മാർഗം സംസ്ഥാന അതിർത്തി കടക്കുകയും പിന്നീട് ബസിൽ മുണ്ടക്കയം പല ബസുകളിലായി സഞ്ചരിച്ച് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ആയിരുന്നു എക്‌സൈസ് സംഘം പിടികൂടിയത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലൻ പ്രിവന്റീവ് ഓഫീസർമാരായ അരുൺകുമാർ ഇ സി, സുരേഷ് കുമാർ കെ എൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, അമൽ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മീര എം നായർ സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവർ ഉണ്ടായിരുന്നു
