പിഎസ്സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തതിലും ഗോവിന്ദൻ പ്രതികരിച്ചു. വെറുതെ പാർട്ടി നടപടി എടുക്കില്ല. തങ്ങൾക്ക് തങ്ങളുടെതായ നിലപാടുണ്ട്. പുറത്താക്കാനുള്ള കാരണം പാർട്ടിക്കകത്ത് പറയേണ്ടതാണ്, അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയിൽ നിരവധിപേർ പാർട്ടിയിലേക്ക് വരുന്നുണ്ട്. ബിജെപി ആർഎസ്എസിൽ നിന്നാണ് ആളുകൾ വരുന്നത്. ഇപ്പോൾ പാർട്ടിയിലേക്ക് വന്നവർ ബിജെപി ആർഎസ്എസ് തനി സ്വരൂപങ്ങൾ ആയിരിക്കും. ഇവരെ കമ്മ്യൂണിസ്റ്റാക്കി രൂപപ്പെടുത്താൻ സമയമെടുക്കും. അവരാരും ഒരു ദിവസം കൊണ്ട് കമ്മ്യൂണിസ്റ്റ് ആകില്ല. വന്നവർ പാർട്ടി ആയിട്ടില്ല, പാർട്ടിയിലേക്ക് വന്നു എന്നതേയുള്ളൂ. ഇപ്പോൾ പാർട്ടിയിലേക്ക് വന്നവരും പാർട്ടിക്കാരും തമ്മിൽ നേരത്തെ സംഘർഷം നടന്നിട്ടുണ്ട്. പാർട്ടിയിലേക്ക് വന്നവരെ നല്ലത് പോലെ തിരുത്തും. ഇതിന് സമയമെടുക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിലേക്കത്തിയ ബിജെപി പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിയ കേസിൽ പ്രതികളാണെന്നത് വലിയ വിവാദമായിരുന്നു.