ഷൊര്‍ണൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കിയ കേറ്ററിങ് സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ആര്‍ക്കും സാരമായ പ്രശ്‌നമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വരനും വധുവും വരന്റെ പിതാവും അയല്‍വാസികളും ഭക്ഷ്യവിഷബാധയേറ്റവരിലുള്‍പ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം, സല്‍ക്കാരത്തിലെ ഭക്ഷണസാധനങ്ങള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍, പഴകിയ ഐസ് കട്ടകള്‍ അടുക്കള ഭാഗത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഷൊര്‍ണൂര്‍ നഗരസഭ കത്ത് നല്‍കി.