തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാനായി മൂന്നു ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ പുനഃപരിശോധന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെടുന്നതും, നേതാക്കളുടെയും പ്രവര്‍ത്തകരുടേയും പെരുമാറ്റങ്ങളുമെല്ലാം വിമര്‍ശന വിധേയമാകുന്ന സാഹചര്യത്തിലാണ് യോഗം. ഭരണ വിരുദ്ധ വികാരം തോല്‍വിക്ക് കാരണമായോ എന്നും സംസ്ഥാന സമിതി പരിശോധിക്കും.

