കൊച്ചി: എറണാകുളം പറവൂരിൽ കത്രിക വയറ്റിൽ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയിൽ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടര്‍ന്ന് സിബിന്റെ വയറ്റിൽ ഭാര്യ കത്രിക കൊണ്ട് കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യ രമണി (38) യെ പൊലീസ് അറസ്റ്റ് ചെയ്തു.

