കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം വന്‍ തിരിച്ചടി നേരിട്ട ഇടങ്ങളിലെല്ലാം നേട്ടമുണ്ടാക്കി ബിജെപി. ഇടതുപക്ഷത്തിന്റെ കോട്ടകളായി കരുതപ്പെടുന്ന വടക്കേ മലബാര്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഒട്ടുമിക്ക സീറ്റുകളിലും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍, ബിജെപി വോട്ട് വിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.
