ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാർത്ഥിയായ വാരാണസി ഉൾപ്പെടെ 57 ലോക്‌സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശ്(13), പഞ്ചാബ് (13), ബംഗാൾ (9), ഒഡീഷ(6), ഹിമാചൽ പ്രദേശ് (4), ജാർഖണ്ഡ്(3), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. പ്രധാനമന്ത്രി അടക്കം 904 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 10 കോടി വോട്ടർമാരാണ് ഏഴാംഘട്ടത്തിൽ വിധി എഴുതുന്നത്.
