Kerala

നക്ഷത്രഫലം 2024 ജൂലൈ 07 മുതൽ 13 വരെ

നക്ഷത്രഫലം 2024 ജൂലൈ 07 മുതൽ 13 വരെ

✒️സജീവ് ശാസ്‌താരം

🙏കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700

🟡അശ്വതി: , മുൻകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ , തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും , വിവാഹ ആലോചകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും , ഭക്ഷണസുഖം വർദ്ധിക്കും.

🔵ഭരണി: ആരോഗ്യപരമായി വാരം അനുകൂലമാണ് , രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം, സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർദ്ധന ,പണമിടപാടുകളിൽ നേട്ടം.

🟢കാർത്തിക: ഭൂമി വിൽപ്പനയിൽ തീരുമാനമാനമുണ്ടാകും, മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃത്തുക്കൾ വഴി ഗുണ വർദ്ധിക്കും , സർക്കാർ ആനുകൂല്യം .

🔵രോഹിണി : ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, ബന്ധുഗുണം ലഭിക്കും.

🟢മകയിരം: വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും, വിദേശ തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കും, ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും .

🔴തിരുവാതിര: ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർദ്ധിക്കും , ഗൃഹനിർമ്മാണത്തിൽ പുരോഗതി കൈവരിക്കും.

🟡പുണർതം: സാമ്പത്തിക വിഷമം നേരിടും , സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും.

🟣പൂയം: ചികിത്സകളിൽകഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും, ധനപരമായി വാരം പൊതുവെ അനുകൂലമല്ല , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും , തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

🔵ആയില്യം: അനാവശ്യമായ പണച്ചെലവ് നേരിടും, അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, കൂടുതൽ യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം , ബിസിനസ്സ് പുഷ്ടിപ്പെടും .

🟢മകം: അവിചാരിത യാത്രകൾ വേണ്ടിവരും, എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർദ്ധിക്കും അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമി വിൽപ്പന മാറിപ്പോകും.

🟠പൂരം: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും , പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടിവരും, ബിസിനസ്സിൽ നേട്ടം.

🟣ഉത്രം: പൊതുവെ അനുകൂലമായവാരം , പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും, പണച്ചെലവധികരിക്കും, കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും.

🟢അത്തം: ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും , ധനപരമായി അനുകൂല വാരമാണ്, പ്രണയ ബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും.

🟡ചിത്തിര: കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം , ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ വർദ്ധിക്കും, അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി.

🟣ചോതി: പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും , വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടംനേരിടും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.

🔵വിശാഖം: പുതിയ വാഹനം വാങ്ങുവാൻ അവസര മൊരുങ്ങും , അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക , സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും, വ്യവഹാരങ്ങളിൽ വിജയം.

🟡അനിഴം: ഉല്ലാസ യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബസുഖ വർദ്ധനയുണ്ടാകും, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും, വിവാഹം വാക്കുറപ്പിക്കും.

🟢തൃക്കേട്ട: സന്താനങ്ങൾക്കായി പണച്ചെലവ് , ഇരുചക്ര വാഹനം മൂലം ധനനഷ്ടം , നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും . ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത,

🟣മൂലം : തര്ക്കവിഷയങ്ങളില് നിന്നും അകന്നു നില്ക്കാന് ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില് നിന്നും സൗഹാര്ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

🔵പൂരാടം : കര്മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള് കൈവരിക്കാന് സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും.സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന് സാധിക്കും.

🟢ഉത്രാടം : വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും . സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

🔴തിരുവോണം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില് വിജയ സാധ്യത കാണുന്നു. ബന്ധുക്കള് ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്ഷ ങ്ങള് കൂടും. ജീവിത പങ്കാളിയില് നിന്നും പിന്തുണ ലഭിക്കും.

🟠അവിട്ടം : വാക്സാമര്ത്ഥ്യം മുഖേന കാര്യ വിജയം സഹപ്രവര്ത്തകരുടെ അനുമോദനം ലഭിക്കും . .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘര്ഷങ്ങള്ക്ക് ഇടയാക്കുന്ന സംഭവങ്ങള് ഉണ്ടാകും. മുന്കോപം നിയന്ത്രിക്കണം.

🟡ചതയം: ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും . ഇന്റര്വ്യൂകളില് പങ്കെടുക്കുന്നവര്ക്ക് കാര്യങ്ങൾ കഠിനമായിരിക്കും, . തൊഴില് രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല . വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും.

🟢പൂരുരുട്ടാതി : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില് വിജയിക്കും. സന്താനങ്ങള് മുഖേന മനസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും.

🔵 ഉത്രട്ടാതി : കര്മ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സര പരീക്ഷകളിൽ വിജയിക്കുവാന് സാധ്യത.. യാത്രകള് മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

🟣രേവതി: ജലജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും, പഠനരംഗത്ത് മികവ് പുലര്ത്തും.സ്വദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top