Kerala

കെ റ്റി യു സി (ബി) യുടെസംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനായ  കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു

കോട്ടയം :കേരളാ കോൺഗ്രസ് (ബി) യുടെ തൊഴിലാളി സംഘടനയായ കെ റ്റി യു സി (ബി) യുടെസംസ്ഥാന പ്രസിഡന്റായി മനോജ് കുമാർ മാഞ്ചേരിയെ പാർട്ടി ചെയർമാനും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ  കെ ബി ഗണേഷ് കുമാർ നോമിനേറ്റ് ചെയ്തു.
ഏറെക്കാലം ബി.ജെ.പിയുടെ കരൂർ പഞ്ചായത്ത് ജനറൽസെക്രട്ടറിയായും പഞ്ചായത്ത് കൺവീനറായും കരൂർ പഞ്ചായത്തിലെയും പാലായിലെയും സാമൂഹിക സാംസ്‌കാരിക രംഗത്തും മനോജ് പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്‌കൂളിന്റെ പി ടി എ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് . പോണാട് കരയോഗം പ്രസിഡന്റായും കേരളാ കോൺഗ്രസ്സ് (ബി) യുടെ പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായും കോട്ടയം ജില്ലയിൽകെ റ്റി യു സി (ബി) യുടെ ജില്ലാ പ്രസിഡന്റായും മനോജ് മാഞ്ചേരി  പ്രവർത്തിച്ചിട്ടുണ്ട്.
.
പാലാ പോണാട് മാഞ്ചേരിൽ പരരേതരായ കൃഷ്‌ണൻ നായർ ശ്യാമളാ ദമ്പതികളുടെ മകനാണ് . ഭാര്യ സന്ധ്യ . അനന്ദു, ദേവകി, അദ്രഥി എന്നിവർ മക്കളാണ്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top