Kerala

പാലാ നഗരസഭയിൽ ഇനി ജോസിൻ ബിനോ സി പി ഐ (എം) ന്റെ ലീഡർ

 

പാലാ:മുൻ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാർലമെൻ്ററി പാർട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ.

പാലാ നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷികളും കൗൺസിലർമാരും നഗരസഭാ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു.ബിനു പുളിക്കക്കണ്ടത്തിനെ സി.പി.എം ൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് ജോസിൻ ബിനോയെ പാർലമെൻ്ററി പാർട്ടി നേതാവായി തെരെഞ്ഞെടുത്തത് .

സിജി പ്രസാദ് ,സതി ശശികുമാർ ,ബിന്ദു മനു എന്നിവരാണ് മറ്റ് സി.പി.എം അംഗംങ്ങൾ.കഴിഞ്ഞ ദിവസം നടന്ന വി ജി സലി അനുസ്മരണ റാലിയിലും മുൻ നിരയിൽ ജോസിന് ബിനോ ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top