Politics

കർഷക തൊഴിലാളി പെൻഷൻ നൽകിയപ്പോൾ പ്രത്യുൽപ്പാദനപരമല്ലെന്ന് കുറ്റപ്പെടുത്തിയവരുടെ പിൻഗാമികൾ ഇപ്പോൾ പെൻഷൻ നൽകിയില്ലെന്ന് പറയുന്നത് അവസരവാദപരം :വൈക്കം വിശ്വൻ

കോട്ടയം :പാലാ :നായനാർ സർക്കാരിലെ ധന മന്ത്രി ആയിരുന്നു കൊണ്ട് കെ എം മാണി കർഷക തൊഴിലാളി പെൻഷൻ നൽകിയപ്പോൾ അത് പ്രത്യുൽപ്പാദനപരമല്ലെന്നു അന്ന് കെ കരുണാകരനൊക്കെ കുറ്റപ്പെടുത്തിയിരുന്നു.അവരുടെ പിൻഗാമികൾ ഇപ്പോൾ പെൻഷൻ നൽകിയില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ അന്ന് പ്രത്യുൽപ്പാദനപരമല്ല പെൻഷൻ എന്ന് പറഞ്ഞ കെ കരുണാകരന്റെ വാദത്തെ തിരുത്താൻ വി ഡി സതീശന് കഴിയുമോ എന്ന് വൈക്കം വിശ്വൻ.

പാലായിൽ നടന്നസഖാവ്  വി ജി സലി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുൻ എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ.ഇപ്പോൾ ഇവിടെ വിജയിച്ച ഫ്രാൻസിസ് ജോർജിനെ നിങ്ങൾ അറിയുവോ.ഞാൻ അറിയും പക്ഷെ നിങ്ങൾ അറിയുവാൻ ഇടയില്ല .ആൾ ഇടുക്കി കാരനാ.

കേളുവിനെ മന്ത്രി ആക്കിയപ്പോൾ വകുപ്പ് വിഭജിച്ചെന്നു പറയുന്നവർ ചാതുർ വർണ്യത്തിൻറെ  വക്താക്കളാണ്.വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നു പറയുന്നവരാണ് തൃശൂരിലെ വിജയത്തിൽ ആവേശം കൊള്ളുന്നത് .പണ്ട് വൈക്കം ക്ഷേത്രത്തിൽ കൊടിയേറ്റണമെങ്കിൽ കഴുവേറ്റണം എന്നുള്ളത് ചിട്ടയായിരുന്നു.പാവപ്പെട്ടവനെ കഴുമരത്തിൽ കയറ്റി തൂക്കി കൊന്നാലെ ക്ഷേത്രത്തിലെ കൊടി ഉയരൂ എന്ന അന്ധ വിശ്വാസത്തിനെതിരെ പി കൃഷ്ണപിള്ള അടക്കമുള്ളവർ സമരം ചെയ്‌തു.

നീലിമംഗലത്ത് വിശന്നിട്ട് താഴ്ന്ന ജാതിയിൽ പെട്ടവൻ  ആനിയിൽ കയറി ആനിക്കാ വിള തിന്നപ്പോൾ ഒരു കുരു താഴെക്കൂടെ പോയ പ്രമാണിയെ ചൂടിച്ചിരുന്ന ഓല കുടയിൽ വീണു എന്നതിന്റെ പേരിൽ അവനെ താഴെയിറക്കി അടിച്ചു കൊന്ന് കുഴിച്ചിട്ട മാടമ്പി മാർക്കെതിരെ സമരം ചെയ്ത പാരമ്പര്യമുള്ള നാടാണ് കേരളമെന്നും.ആ കേരളത്തിലാണ് ഒരു ആദിവാസി മന്ത്രി സത്യ പ്രതിജ്ഞ ചെയ്യുന്നതെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.

യോഗത്തിൽ എ വി റസ്സൽ(സിപിഎം ജില്ലാ സെക്രട്ടറി)  ;ലാലിച്ചൻ ജോർജ്(സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ;പി എം ജോസഫ്(സിപിഎം ഏരിയാ സെക്രട്ടറി) ;സജേഷ് ശശി(സിപിഎം ജില്ലാ കമ്മിറ്റിയംഗം );ഷാർലി മാത്യു(സിപിഎം ഏരിയാ സെക്രട്ടറിയേറ്റ് മെമ്പർ) ;ജോയി കുഴിപ്പാല(സിപിഎം ഏരിയാ കമ്മിറ്റിയംഗം);ഗായത്രി വർഷ (പുരോഗമന കലാ സാഹിത്യ സംഘം) എന്നിവർ സംസാരിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top