Kerala

രാഷ്ട്രീയ അർഹതക്ക് അംഗീകാരം നൽകിയതിൽ സന്തോഷം: ജോസ് കെ. മാണി

 

തിരുവനന്തപുരം:കേരള കോൺഗ്രസ് എം ന്റെ രാഷ്ട്രീയ അർഹതയ്ക്ക് അനുയോജ്യമായ അംഗീകാരം മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഐ എമ്മും മുഖ്യമന്ത്രിയും മുന്നണിയും നൽകിയതിൽ സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.

പാർലമെൻറിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ കഴിഞ്ഞ നാളുകളിൽ കേരള കോൺഗ്രസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്. അത് നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ അർത്ഥവത്തായി തുടരുന്നതിനുള്ള രാഷ്ട്രീയ ചുമതലയാണ് രാജ്യസഭാ സീറ്റൊന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസിന്റെ നിലവിലുള്ള രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നതിന് എൽഡിഎഫ് യോഗം തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്നും ജോസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top