വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് കാട്ടിക്കുന്ന് ഗുരുമന്ദിരം ഭാഗത്ത് ആശാരിപ്പറമ്പിൽ വീട്ടിൽ ആശിഷ് (22) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഇയാൾ തന്റെ ഭാര്യയെ കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി ഇയാളുടെ വീട്ടിൽ വച്ച് മർദ്ദിക്കുകയും, മുറിയിൽ ഉണ്ടായിരുന്ന സ്റ്റീൽ കലം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ പ്രദീപ്.എം ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)