Kerala

സുഹൃത്തുക്കൾ ബൈക്കിൽ സഞ്ചരിക്കവേ കാട്ടാന തുമ്പിക്കൈക്ക് അടിച്ചു;യുവാവ് കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളജ് വിദ്യാർഥി മരിച്ചു.പുതുക്കാട് എസ്റ്റേറ്റിലെ മുകേഷാണ് (18) മരിച്ചത് .സുഹൃത്തിനൊപ്പം ബൈക്കിൽ പുതുക്കാട്ടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു കാട്ടാനയുടെ മുന്നിൽപ്പെട്ടത്

സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും മുകേഷിനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു വീഴ്ത്തുകയായിരുന്നു.വനപാലകരെത്തി മുകേഷിനെ വാൽപ്പാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top