വാസ്തു വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
തൃശൂർ: വാസ്തു വിദഗ്ധനും കേരളവർമ കോളെജിലെ മുൻ ഗണിത ശാസ്ത്ര അധ്യാപകനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് (ഉണ്ണി) അന്തരിച്ചു. 72 വയസ്സായിരുന്നു.വാസ്തുകുലപതി കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പേരമകനും വിരമിച്ച ഗണിതശാസ്ത്ര പ്രൊഫസറുമാണ്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
കേരളത്തിന്റെ തച്ചുശാസ്ത്ര നിർമിതിയെക്കുറിച്ചു നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.കേരളത്തിന് അകത്തും പുറത്തും വിദേശരാജ്യങ്ങളിലും പല ക്ഷേത്രങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുണ്ട് വാസ്തുവിദ്യാ പ്രതിഷ്ഠാനം എന്ന സ്ഥാപനത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ജ്യോതിഷപണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് അനുജനാണ്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)