Kerala

മാവേലി സ്റ്റോറിലെ കുഭകോണം:ഷോപ്പ് ഇൻചാർജിന് 12 വര്ഷം തടവും;അഞ്ചര ലക്ഷം പിഴയും വിധിച്ച്‌ വിജിലൻസ് കോടതി

പത്തനംതിട്ട സീതത്തോട് മാവേലി സ്റ്റോറിലെ അഴിമതി. മാവേലി സ്റ്റോർ അസിസ്റ്റൻറ് സെയിൽസ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ജി തുളസീധരൻ 12 വർഷം കഠിനതടവും 5,68,000/- രൂപ പിഴയും.

സീതത്തോട് മാവേലി സ്റ്റോറിൽ 2007-2008 കാലഘട്ടത്തിൽ അസിസ്റ്റൻറ് സെയിൽസ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ആയി ചുമതല വഹിച്ചു വന്നിരുന്ന ജി തുളസീധരൻ age 65 എന്നയാൾ മാവേലി സ്റ്റോറിൽ നിന്നും 5,68,000/- രൂപയുടെ ക്രമക്കേട് നടത്തിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി.12 വർഷം കഠിനതടവും 5, 68,000/-രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിജിലൻസ് തിരുവനന്തപുരം കോടതി മുമ്പാകെ വിചാരണയിലിരുന്ന17/16, CC 18/16(V C -10/08/PTA)നമ്പർ കേസിന്റെ അന്തിമവിധി ഇന്നേദിവസം (30/05/2024) ബഹു കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

CC-17/16 നമ്പർ കേസിലേക്ക് പ്രതിയെ u/s 409 of IPC പ്രകാരം മൂന്നുവർഷത്തെ കഠിനതടവും,10,000/- രൂപയും,13(1)(C) r/w 13(2)ഓഫ് പിസി ആക്ട് പ്രകാരം മൂന്ന് വർഷത്തെ കഠിനതടവും 2,55,000/- രൂപയും പിഴയും, CC-18/16നമ്പർ കേസിൽ u/s 409 of IPC പ്രകാരം മൂന്നുവർഷത്തെ കഠിനതടവും,10,000/- രൂപ പിഴയും ,13(1)(C) r/w13(2)ഓഫ് പിസി ആക്ട് പ്രകാരം മൂന്ന് വർഷത്തെ കഠിനതടവും 2,93,000 /- രൂപ പിഴയും ഒടുക്കണമെന്നാണ് അന്തിമവിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും വിധി ഒന്നിച്ച് അനുഭവിച്ചാൽ മതി എന്ന് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top