Kerala

ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കി;ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായി കുട്ടി 

കോഴിക്കോട് :ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന് അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കിയതായി പരാതി .തിളച്ച പാല്‍ കുടിച്ച കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ജന്മനാ സംസാരശേഷിയില്ലാത്ത കുഞ്ഞിനാണ് പാൽ നൽകിയത് .കുട്ടി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലാണ്.

ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് കുട്ടിക്ക് ഇപ്പോള്‍. തിളച്ച പാല്‍ ചൂടോടെ വായില്‍ ഒഴിച്ചുനല്‍കിയെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top