Crime

ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ (27), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് ഓട്ടുപുരയ്ക്കൽ വീട്ടിൽ അനീഷ്. ആർ (38), കങ്ങഴ ചാമംപതാൽ പനന്താനം മിച്ചഭൂമി കോളനി ഭാഗത്ത് പനന്താനത്തിൽ വീട്ടിൽ സഞ്ജു സുരേഷ് (35) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് മാർച്ച് 23 ആം തീയതി പുലർച്ചെ 2:30 മണിയോടുകൂടി മോഷ്ടാക്കളിൽ ഒരാളായ അൽത്താഫിന്റെ ബന്ധു വീടു കൂടിയായ ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം 13 പവനോളം സ്വർണ്ണവും, 60,000 രൂപയും ഉള്‍പ്പടെ (700,000) ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. മധ്യവയസ്ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു.

അൽത്താഫിന് മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലുംഅനീഷിന് കറുകച്ചാൽ എരുമേലി എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, സി.പി.ഓ മാരായ സുഭാഷ്, മധു,ഷമീർ, രാഹുൽ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top