Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയിൽ തുടക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയിൽ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു. ഒരു സമരം കഴിഞ്ഞതേയുള്ളൂ,

സർക്കാരിൽ അത്രയ്ക്ക് അഴിമതിയായതിനാൽ വീണ്ടും സമരവുമായി തെരുവിൽ ഇറങ്ങേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര പൊലീസ് ലോകത്തിൽ ഏറ്റവും മികച്ചതാണ്. മുംബൈ പൊലീസാണ് യഥാർത്ഥ പൂക്കികൾ. ഇന്ന് ജന്തർ മന്തറിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത് കണ്ടു. ജന്തർ മന്തറിലെ ബാരിക്കേഡുകൾ തികയാതെ വരും. ഇന്ത്യൻ യുവത്വം വരുന്നുണ്ട്, ഡൽഹി പൊലീസ് ഒരുങ്ങി ഇരുന്നോളൂവെന്നും അഭിജീത് ഓർമിപ്പിച്ചു.

ഗാന്ധിജിക്ക് ഇതിലും വലിയ ആദരം നൽകാൻ കഴിയില്ലെന്ന് ബോളിവുഡ് ഗായകൻ വിശാൽ ദദ്‌ലാനി പറഞ്ഞു. ഗാന്ധിയെ ബ്രിട്ടീഷുകാർ ദ്രോഹിച്ച പോലെയാണ് ഇന്ന് ബിജെപി നമ്മളെ ദ്രോഹിക്കുന്നതെന്നും അദ്ദേഹം സിജെപി വേദിയിൽ പറഞ്ഞു.

ഗാന്ധി മരിക്കുന്നില്ല, യുവാക്കളിലൂടെ ജീവിക്കുകയാണ്. ബിജെപി എത്ര ശ്രമിച്ചാലും ഗാന്ധിജിയെ തുടച്ച് നീക്കാൻ കഴിയില്ല. ഗാന്ധി, നെഹ്റു, അംബേദ്കർ എന്നിവരുടെ മുകളിൽ ഒരിക്കലും മോദി എത്തില്ല. അവരുടെ ചെരുപ്പിന്റെ അടുത്ത് പോലും എത്തില്ല. മോദി രാജ്യത്തെ കൊള്ളയടിക്കുകയാണ്. ചായ വിറ്റുനടന്നുവെന്ന് മോദി പറയുന്നത് കേൾക്കാം. നമ്മൾ ആരെങ്കിലും പറഞ്ഞോ ചായ വിൽക്കാൻ. ആ സമയം സ്‌കൂളിൽ പോയി പഠിക്കണമായിരുന്നു. മറ്റൊന്ന് ദാരിദ്ര്യം പറയുന്നതാണ്. ഇന്ന് മോദി കാരണം ഇന്ത്യ ദരിദ്രമായെന്നും വിശാൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top