നഗരസഭയിലെ സ്വതന്ത്ര മുന്നണി നേതാവും, സിപിഎം ജില്ല നേതാവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം:പാലാ നഗരസഭ കൗൺസിലർ ടോണി തൈപ്പറമ്പൻ

പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാവുമായി സ്വതന്ത്ര കൂട്ടായ്മ നേതാവിനുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി ആണ് കൗൺസിൽ യോഗം അലങ്കോലമാക്കിയത്. അജണ്ട വോട്ടിങ്ങിനു വന്നാൽ അനുമതി നിഷേധിക്കപ്പെടുവാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇത്തരം ഒരു അട്ടിമറിക്ക് സ്വതന്ത്ര മുന്നണി നേതാവും സിപിഎം നേതാവും തമ്മിൽ ധാരണയായതും യോഗം അലങ്കോലപ്പെടുത്തിയതും.

കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യുവാൻ എത്തിയ മാധ്യമപ്രവർത്തകർ ഈ പ്രഹസനം തിരിച്ചറിഞ്ഞതോടെ മറ്റ് ഗദ്യന്തരമില്ലാതെ സ്വതന്ത്ര മുന്നണിയുടെ നേതാവ് വിയോജനക്കുറിപ്പ് കൊടുക്കുവാൻ നിർബന്ധിതനാകുകയായിരുന്നു.
സ്വാതന്ത്ര്യ കൂട്ടായ്മ യുഡിഎഫിന്റെ പേര് പറഞ്ഞു നടത്തിയ പൊറാട്ടു നാടകം ജനം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. യുഡിഎഫ് ലേബൽ ദുരുപയോഗം ചെയ്ത് നേതൃത്വത്തെ പോലും തെറ്റിദ്ധരിപ്പിച്ച് സിപിഎമ്മിന് വിടുപണി ചെയ്യുന്ന സ്വതന്ത്ര മുന്നണിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് വിമതനീക്കം നടത്തുവാൻ ഞാൻ ഉൾപ്പെടെയുള്ളവർ നിർബന്ധിതരായത്. ഞങ്ങൾ മുന്നണിയിൽ നിന്ന് പുറത്തുപോയതോടെ മുന്നണിയെ തന്നെ ഹൈജാക്ക് ചെയ്യുവാനുള്ള സ്വതന്ത്ര മുന്നണിയുടെ താല്പര്യങ്ങൾക്ക് പിന്നിലും സിപിഎമ്മിലെ ജില്ല നേതാവിനോടുള്ള വിധേയത്വമാണ്.

മാസങ്ങൾക്ക് മുൻപ് നടന്ന ഡിവൈഎഫ്ഐ ജില്ല സമ്മേളനത്തിന് മുൻ ചെയർപേർസൺ ദിയ ബിനു ഏകപക്ഷീയമായി സ്റ്റാൻഡ് വിട്ടുകൊടുക്കാത്തതും സ്വതന്ത്ര മുന്നണിയിലെ രണ്ടുപേർ വിട്ടു നിന്നതും ഈ നാടകത്തിന്റെ മറ്റൊരു അധ്യായമാണ്. ഞങ്ങൾ കോൺഗ്രസ്സ് ആശയം മുറുകെപ്പിടിച്ചുകൊണ്ട് മാത്രമാണ് സിപിഎമ്മിന്റെ ജനദ്രോഹ നയത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചതും ബസ് സ്റ്റാൻഡ് ഇത്തവണ വിട്ടുകൊടുക്കാതിരിക്കേണ്ട സാഹചര്യം ഉണ്ടായതും പൊതു ജനം തിരിച്ചറിഞ്ഞിട്ടുണ്ട് . എന്നാൽ ഇവിടെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തി തന്റെ കാപട്യം മറച്ചുപിടിച്ചുകൊണ്ട് നേട്ടത്തിന്റെ അവകാശവാദം ഉന്നയിക്കുവാനാണ് സ്വതന്ത്ര മുന്നണി നേതാവ് ശ്രമിക്കുന്നത്.
സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിനെയും കോൺഗ്രസിനെയും വഞ്ചിച്ച് മറ്റു ലാവണങ്ങൾ തേടി പോകുന്ന കാലം അതിവിദൂരമല്ലെന്ന് യുഡിഎഫ് നേതൃത്വവും പൊതുജനവും തിരിച്ചറിയുന്ന കാലം വിദൂരമല്ല.. എന്തായാലും കൊട്ടാരമറ്റം ബസ്റ്റാൻഡ് വിഷയത്തിൽ ഞങ്ങളുടെ നിലപാട് അടിയുറച്ചതാണെന്ന് ഇതിനകം ജനങ്ങൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൗൺസിലർ ടോണി തൈപ്പറമ്പിൽ കൂട്ടിച്ചേർന്നു.