Kerala

കൊടിയേരിയുടെ ഫ്‌ളെക്‌സ് ബോർഡ് നശിപ്പിച്ചവർ തന്നെ പുതിയ ബോർഡ് സ്ഥാപിച്ചു

പ്രതിഷേധ മാർച്ചിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പ്രായശ്ചിത്തവുമായി എസ്എഫ്ഐ. കൊല്ലം ചിന്നക്കടയിൽ വെച്ച് കീറിയെറിഞ്ഞ ഫ്ലെക്സ് ബോർഡിന് പകരം അതേ സ്ഥലത്ത് തന്നെ പുതിയ ഫ്ലെക്സ് ബോർഡ് പ്രവർത്തകർ സ്ഥാപിച്ചു.

തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളിൽഷേധിച്ച് എസ്എഫ്ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം നടന്നത്. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം സിപിഎം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡാണ് തകർത്തത്.

പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വ്യക്തി യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് റോഡ് മീഡിയനിൽ സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമദിനത്തോടനുബന്ധിച്ചായിരുന്നു ബോർഡ് സ്ഥാപിച്ചിരുന്നത്.

സംഭവം വിവാദമായതോടെ വിഷയത്തിൽ വ്യക്തത വരുത്തി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഫ്ലെക്സ് നശിപ്പിച്ചത് എസ്എഫ്ഐ പ്രവർത്തകനല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. പ്രകടനത്തിനിടെ ഫ്ലെക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ മാർച്ചിനുള്ളിൽ കടന്നുകൂടിയെന്ന് പരിശോധിക്കുമെന്നും, ഇയാൾ എസ്എഫ്ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന ആളല്ലെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top