Kerala

കൊട്ടാരമറ്റം സ്റ്റാന്റിൽ ഇനി മുതൽ പൊതുയോഗങ്ങൾക്കും ;പൊതു പരിപാടികൾക്കും വിലക്ക് ൽ : സിപിഎം സമ്മേളന പൊതുയോഗം മറ്റൊരിടത്തേക്ക് മാറ്റും

പാലാ :കൊട്ടാരമറ്റം ബസ് സ്റ്റാന്റിൽ ഇനി മുതൽ പൊതുയോഗങ്ങൾക്കും ;പൊതു പരിപാടികൾക്കും വിലക്ക്  : സിപിഎം വിപുലീകൃത സമ്മേളന പൊതുയോഗം മറ്റൊരിടത്തേക്ക് മാറ്റും.നഗരസഭാ യോഗത്തിൽ ഇന്നലെ നാടകീയ രംഗങ്ങൾ ഉണ്ടായെങ്കിലും ഇന്ന് രാവിലെയാണ് ചിത്രം വ്യക്തമായത്.ഇന്ന് രാവിലെ രജിത പ്രകാശ് സെക്രട്ടറിക്ക് കത്ത് നൽകിയതോടെ കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടു കൊടുക്കരുത് എന്ന അഭിപ്രായത്തിന് 13 വോട്ട് ലഭിച്ചു .

ആളെ 26 അംഗങ്ങളിൽ തുല്യ നിലയിൽ വരുമ്പോൾ ചെയർ പേഴ്‌സൺ മായാ രാഹുലിന്റെ കാസ്റ്റിങ് വോട്ടിനു വില കൂടും പക്ഷെ ഇന്നലെ സഭ നാടകീയ സംഭവങ്ങളെ തുടർന്ന് പിരിച്ചു വിട്ടതിനാൽ കാസ്റ്റിങ് വോട്ട് പ്രായോഗികമല്ല .അപ്പോൾ നിയമ പ്രകാരം കൊട്ടാരമറ്റം സ്റ്റാൻഡ് ഇനി മറ്റു പരിപാടികൾക്ക് വിട്ട് കൊടുക്കാനാവില്ലെന്നു സെക്രട്ടറി അഭിപ്രായപ്പെട്ടു ഇന്ന് തന്നെ മിനിട്സിൽ അത് എഴുതി ചേർക്കുകയും ചെയ്തു .

സിപിഎം വിപുലീകൃത സമീലനാ പൊതുയോഗത്തിനു ഇനി പുഴക്കര മൈതാനമോ ;സിവിൽ സ്റ്റേഷന് സമീപമുള്ള ഓപ്പൺ സ്റേഡിയമോ ഉപയോഗിക്കേണ്ടി വരും .ജോസ് കെ മാണിയുടെ സംസ്ഥാന ജാഥയ്ക്ക് മഹാറാണി തീയേറ്റർ പരിസരമാണ് ഉപയോഗപ്പെടുത്തിയത്.എന്നാൽ പിന്നീടുള്ള സിപിഎം യോഗങ്ങൾ അവിടെ നടന്നു കണ്ടില്ല .ഡി വൈ എഫ് ഐ ജില്ലാ സമ്മേളന പൊതുയോഗം കൊട്ടാരമറ്റം സ്റ്റാൻഡിലാണ് നടത്തിയത് .

ഇന്നലെ നടന്ന നഗരസഭാ  യോഗത്തിൽ ഭരണ മുന്നണിയിലെ ടോണി തൈപ്പറമ്പിൽ സഭയ്‌സ്ഡ് നടുത്തളത്തിൽ കുത്തിയിരുപ്പ് നടത്തിയിരുനിന്നു .ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു പരിപാടിയും കൊട്ടാരമറ്റത്ത് വേണ്ട എന്നാണ് തന്റെ നിലപാടെന്നും ഒരു പാർട്ടിക്കും ശക്തി കാണിക്കാനുള്ള വേദിയായി കൊട്ടാരമറ്റം സ്ടാണ്ടിനെ ഉപയോഗിക്കേണ്ടെന്നും ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

പ്രതിപക്ഷത്തെ ഒൻപതു പേരും ;ഭരണ പക്ഷത്തെ ലിസികുട്ടി മാത്യു ;ബിജു മാത്യൂസ് ;ടോണി തൈപ്പറമ്പിൽ ;രജിത പ്രകാശ് എന്നിവരാണ് കൊട്ടാരമറ്റം പൊതു പരിപാടികൾക്ക് വേണ്ടെന്നു കത്ത് മുഖാന്തിരം സെക്രട്ടറിയെ അറിയിച്ചത് .ഉടനെ തന്നെ അത് മിനിട്സിൽ രേഖപ്പെടുത്തുകയും ചെയ്തു .ഇനി മുതൽ ഒരു സംഘടനയും കൊട്ടാരമറ്റം സ്റ്റാൻഡ് ഉപയോഗിക്കുവാൻ ആവില്ല .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top