പാലാ ഡി വൈ എസ് പി; കെ സദൻ സാർ നാലൊരു പോലീസ് ഉദ്യോഗസ്ഥനാണ് പാലായിൽ തന്നെ അദ്ദേഹം ദീർഘനാൾ തുടരണം എന്ന് ഷിബു തെക്കേമറ്റം പറഞ്ഞതും സദൻ സാറിന്റെ ഫോണിൽ മെസേജ് വന്നു സ്ഥലം മാറ്റം ആണെന്ന്:ചിരിയുടെ നുറുങ്ങുകളുമായി സന്തോഷ് മരിയ സദനം :ഇന്ന് രാവിലെ മരിയൻ മെഡിക്കൽ സെന്ററിൽ ചേർന്ന രക്തദാന ക്യാമ്പും ;ഷിബു തെക്കേമറ്റത്തിന്റെ 136 -മത് രക്തദാനവും ;സ്ഥലം മാറി പോകുന്ന പാലാ ഡി വൈ എസ് പി കെ സദന്റെ യാത്ര അയപ്പ് യോഗത്തിൽ ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു സന്തോഷ് മരിയ സദനം.

ഷിബു വിന്റെ നാക്ക് പൊന്നാണെന്നാണ് സന്തോഷ് മരിയ സദനത്തിന്റെ പക്ഷം ;അല്ലെങ്കിൽ അങ്ങനെയൊരു മെസേജ് പെട്ടെന്ന് വരുമോ.ഈ യോഗത്തിനു ശേഷം മരിയ സദനത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നുണ്ട് എല്ലാവരും വരണമെന്ന് പറഞ്ഞപ്പോൾ സദസ്സിലും വേദിയിലും ഉള്ളവർ ചിരി തുടങ്ങി .ഉടനെ സന്തോഷ് പറഞ്ഞു ഞാൻ ഷിബു തെക്കും പുറത്തിനെ ഉദ്ദേശിച്ചല്ല പറഞ്ഞത് .

സദസ്സിലുള്ള എല്ലാവര്ക്കും വയോജന ദിനത്തിൽ പങ്കെടുക്കാവുന്നതാണെന്നു സദസ്സിൽ നിന്നും അഭിപ്രായം ഉയർന്നു .എല്ലാവരും ഡൈ ചെയ്തു സുന്ദരന്മാരായിരിക്കുന്നതിനാൽ എല്ലാവര്ക്കും സന്തോഷിന്റെ തമാശ എട്ടു .
കെ സദൻ സാർ പാലായിൽ നിന്നും പോയാലും റ്റി തൂഫാൻ പരിപാടിയുടെ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുന്നുണ്ട് അതിൽ സദൻ സാറിനും ഒരു റോളുണ്ട് .അതുകൊണ്ടു എവിടെ പോയാലും അദ്ദേഹം പാലായിലേക്ക് തന്നെ തിരിച്ചു വരുമെന്നാണ് മരിയ സദനം സന്തോഷ് അഭിപ്രായപ്പെട്ടത്.
