
‘കൈയോട് കൈ’ ചേർത്ത് പാലാ നഗരം ശുചീകരണ യജ്ഞത്തിന് തുടക്കം.മാലിന്യരഹിത പുതിയ കേരളം എന്ന ലക്ഷ്യവുമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ ‘കൈയോട് കൈ’ ശുചീകരണ യജ്ഞത്തിന് തുടക്കമായി. സ്വച്ഛതാ ഹി സേവ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച മാസ് ക്ലീനിംഗ് ശുചീകരണ പരിപാടി പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു.

പാലാ നഗരസഭയ്ക്കൊപ്പം വിവിധ സംഘടനകളും യുവജന കൂട്ടായ്മകളും കൈകോർത്താണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. KVVES YOUTHWING പാലാ, LIONS CLUB PALA CENTRAL DIST. 318-B, RBI RBO PALA, ENBRIDG EDUCATION INSTITUTION PALA , ROTARY CLUB PALA തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത പ്രകാശ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ, വൈസ് ചെയർമാൻ ബിജു മാത്യൂസ് , മറ്റ് നഗരസഭാ കൗൺസിലർമാർ, മുനിസിപ്പൽ ജീവനക്കാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പാലാ ടൗണിലെ വിവിധ ഭാഗങ്ങളിൽ

നടന്ന മാസ് ക്ലീനിംഗ് പ്രവർത്തനങ്ങളിൽ നഗരസഭാ പ്രതിനിധികൾ, യുവജനങ്ങൾ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ സജീവമായി പങ്കെടുത്തു.
‘കൈയോട് കൈ ചേർത്ത് ശുചിത്വ പാലാ’ എന്ന സന്ദേശവുമായി നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി.