
ഈരാറ്റുപേട്ട:അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ അഹ്ളാദപ്രകടനത്തിനിടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഈരാറ്റുപേട്ടയിലെ മാധ്യമപ്രവർത്തകനായ ഇ ന്യൂസിന്റെ റസ്സൽ ഷെരീഫിനെ എസ് എഫ് ഐ ക്കാർ മർദ്ദിച്ചതിൽ ഈരാറ്റുപേട്ട പ്രസ് ക്ലബ്ബ് കമ്മിറ്റി പ്രതിഷേധിച്ചു.

യോഗത്തിൽ പ്രസിഡൻ്റ് പി.എ.എം.ഷെരീഫ് അധ്യക്ഷത വഹിച്ചു.കെ.കെ. പി. ജലീൽ ,ഹസീബ് വെളിയത്ത്, കെ എ. സാജിദ്, പ്രിൻസ് ബാബു, ഹാഷിം സത്താർ, ദിവ്യ ദിലീപ്, കെ.പി. മുജീബ്, തങ്കച്ചൻ പാലാ, താഹ തേവരുപാറ എന്നിവർ പ്രസംഗിച്ചു.
മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസിൽ പ്രസ് ക്ലബ്ബ് പരാതി നൽകി.സ്വതന്ത്ര പത്ര പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണങ്ങളെ വച്ച് പൊറുപ്പിക്കാനാവില്ലെന്ന് പ്രസ്സ് ക്ളബ്ബ് പ്രസിഡണ്ട് പി എ എം ഷെരീഫ് ;സെക്രട്ടറി കെ കെ പി ജലീൽ എന്നിവർ പ്രതിഷേധ യോഗത്തിൽ അഭിപ്രായപ്പെട്ടു .

ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങൽക്കെ തിരെയുള്ള ആക്രമണങ്ങൾ ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങൾ തന്നെയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു .