Kerala

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു. നെയ്യാറ്റിന്‍കര, പാലിയോട് ജംഗ്ഷനിലെ ആനാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചു.

രാത്രി പാര്‍ട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോര്‍ഡില്‍ ഒഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സുകള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top