
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ഹൃദയദിന സന്ദേശം നൽകി.

ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രഫ. ഡോ. രാജു ജോർജ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി, മെഡിക്കൽ സൂപ്രണ്ട് ഡോ. നിതീഷ് പി.എൻ തുടങ്ങിയവർ പ്രസംഗിച്ചു. കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ബിബി ചാക്കോ ഒളരി,
ഡോ. രാജീവ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ. ജോസ് കീരഞ്ചിറ, റവ.ഡോ. ജോസഫ് കരികുളം, റവ.ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ. മാത്യു ചേന്നാട്ട്, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ, തുടങ്ങിയവർ പങ്കെടുത്തു.

ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി സ്റ്റെപ്പ് അപ്പ് ചലഞ്ചും ആശുപത്രിയിൽ സംഘടിപ്പിച്ചു. മൂന്നൂ മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ നടന്നവരെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ലോകഹൃദയദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് തോമസ് കോളജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ചു കഴിഞ്ഞ ദിവസം സ്വിം എ തോൺ നീന്തൽ റിലേ മത്സരം, കോട്ടയം ലുലു മാളുമായി സഹകരിച്ചു പൊതുജനങ്ങൾക്കായി സ്റ്റെപ്പ് അപ് ചലഞ്ച് ഉൾപ്പെടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.