Kerala

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് ‘ബാപ്പു ദർശൻ’ – പോസ്റ്റർ, സ്റ്റാമ്പ്, നാണയ പ്രദർശനം സംഘടിപ്പിക്കുന്നു

പാലാ :ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും പ്രസക്തി പുതുതലമുറയിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലാ അൽഫോൻസാ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ്, പി.ജി. പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ്,

ബി.വോക് സ്പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് ‘ബാപ്പു ദർശൻ’ – പോസ്റ്റർ, സ്റ്റാമ്പ്, നാണയ പ്രദർശനം സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്, പൊതുജനങ്ങൾക്ക് പങ്കെടുക്കാം.ഗാന്ധിജിയുടെ ജീവിതത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങൾ പോസ്റ്ററുകളിലൂടെ അവതരിപ്പിക്കും. ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പുറത്തിറക്കിയിട്ടുള്ള അപൂർവ്വ സ്റ്റാമ്പ് ശേഖരവും പ്രദർശനത്തിനുണ്ടാകും.കൂടാതെ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമാ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്

കൂടാതെ, ബി.സി. 6-ാം നൂറ്റാണ്ടിലെ പഞ്ച് മാർക്ക്ഡ് (ആഹത) നാണയങ്ങൾ മുതൽ മൗര്യ, ഇൻഡോ-ഗ്രീക്ക്, കുശാന, ശതവാഹന, ഗുപ്ത തുടങ്ങിയ പ്രാചീന കാലഘട്ടങ്ങളിലെയും, സുൽത്താൻ, മുഗൾ കാലഘട്ടങ്ങളിലെയും, തിരുവിതാംകൂർ രാജവംശത്തിന്റെയും അപൂർവ്വ നാണയ ശേഖരങ്ങളും പ്രദർശിപ്പിക്കും.ഇതോടനുബന്ധിച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top