വെടിവഴിപാട് ആചാരത്തിന്റെ ഭാഗമല്ലെന്ന തന്ത്രിയുടെ കത്തും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ചൂണ്ടിക്കാട്ടിയ സുരക്ഷാ ആശങ്കയും ശബരിമല സന്നിധാനത്തെ വെടിവഴിപാട് അനിശ്ചിതത്വത്തിലാക്കി. വരുന്ന മണ്ഡല-മകര വിളക്ക് തീർഥാടനകാലത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച ടെൻഡറിൽ വെടിവഴിപാട് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കരാറിന്റെ കാലാവധി നവംബർ 15-ന് അവസാനിക്കും.

ക്ഷേത്രത്തിലെ താന്ത്രികവിധികളിലോ പൂജാക്രമങ്ങളിലോ വെടിവഴിപാടിന് സ്ഥാനമില്ലെന്നും ഭക്തരുടെ നേർച്ചയായി കാലക്രമത്തിൽ വന്നുചേർന്നതാണെന്നുമാണ് മഹേഷ് മോഹനര് തന്ത്രിയായിരിക്കെ നൽകിയ കത്തിലുള്ളതെന്നാണ് വിവരം. ഇതോടെ, വഴിപാട് നിർത്താനുള്ള തീരുമാനത്തിലേക്ക് ബോർഡിന് നീങ്ങാനാവും. ഇതുസംബന്ധിച്ച് പത്തനംതിട്ട കളക്ടറുമായി ചർച്ച നടത്താനിരിക്കുകയാണ് ബോർഡ്.
ആറുമാസം മുൻപ് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയിലെ (ഐ.ബി.) രണ്ടുദ്യോഗസ്ഥർ സന്നിധാനത്തെത്തി വെടിവഴിപാടിന്റെ വിശദാംശം ശേഖരിച്ചിരുന്നു. വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലം, കൈകാര്യം ചെയ്യുന്ന രീതി, തീർഥാടകരുടെ തിരക്കുള്ള ഭാഗത്തുനിന്നുള്ള അകലം തുടങ്ങിയവയും പരിശോധിച്ചു. നിലവിലെ ശൈലിയിൽ വെടിവഴിപാട് തുടരാനാവില്ലെന്ന സൂചനയാണ് അവർ നൽകിയത്. 1884-ലെ കേന്ദ്ര എക്സ്പ്ലൊസീവ് നിയമത്തിലും 2008-ലെ ചട്ടങ്ങളിലും പറയുന്ന സുരക്ഷാവ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്.

വെടിമരുന്ന് സംഭരണകേന്ദ്രത്തിനും ജനങ്ങൾ കൂടുന്ന സ്ഥലത്തിനും ഇടയിൽ നിശ്ചിത അകലം വേണമെന്നാണ് ചട്ടം.ലക്ഷക്കണക്കിന് തീർഥാടകർ തിങ്ങിനിറയുന്ന സന്നിധാനത്ത് ഈ വ്യവസ്ഥ പാലിക്കുക പ്രായോഗികമല്ല. മൂന്നുവർഷം മുൻപ് മാളികപ്പുറത്ത് വെടിമരുന്നിന് തീപിടിച്ച് രണ്ടുപേർ മരിച്ചതും ഐ.ബി. ചൂണ്ടിക്കാട്ടി.ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരിലാണ് വെടിവഴിപാടിനുള്ള ലൈസൻസ്. അപകടമുണ്ടായാൽ നിയമപരമായ ഉത്തരവാദിത്വം എക്സിക്യുട്ടീവ് ഓഫീസർക്കാണ്.
.വെടിവഴിപാട് ആചാരത്തിന്റെ ഭാഗമല്ലെന്ന തന്ത്രിയുടെ കത്തും കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ചൂണ്ടിക്കാട്ടിയ സുരക്ഷാ ആശങ്കയും ശബരിമല സന്നിധാനത്തെ വെടിവഴിപാട് അനിശ്ചിതത്വത്തിലാക്കി. വരുന്ന മണ്ഡല-മകര വിളക്ക് തീർഥാടനകാലത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ച ടെൻഡറിൽ വെടിവഴിപാട് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കരാറിന്റെ കാലാവധി നവംബർ 15-ന് അവസാനിക്കും.