ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേയാണിത്.

ബാധയൊഴിപ്പിക്കാനുള്ള മർദനം, ലഹരിപദാർഥങ്ങൾ നൽകുക, വിസർജ്യം ഉപയോഗിക്കുക, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കുക, പണവും ആഭരണങ്ങളും കൈക്കലാക്കുക, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കുക, ഗർഭച്ഛിദ്രം, അതീന്ദ്രിയ ശക്തികളുടെപേരിൽ ഭീഷണിപ്പെടുത്തുക.10 വര്ഷം വരെ തടവും ശിക്ഷയും ലഭിക്കാവുന്ന കുട്ടാ കൃത്യമാണിത് .

ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചെയ്യാനുള്ള അമാ നുഷിക ശക്തിയുണ്ടെ ന്ന് അവകാശപ്പെടുന്ന വരെ ഡിജിറ്റൽ മീഡിയ യിൽ ഉൾപ്പെടെ പ്രചരി ഷിക്കുന്നതും ഓൺ ലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതും മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.
മതസ്വാതന്ത്ര്യം നിഷേധിക്കില്ല
പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്.നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായരും മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് സമിതി അംഗങ്ങൾ.
