Kerala

കാനാട്ടുപാറയിൽ  പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രം വേണ്ടെന്ന് സജേഷ് ശശി ;ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ മതിയെന്ന് സെബാസ്ററ്യൻ പനയ്ക്കൻ;വാർഡ് അടിസ്ഥാനത്തിൽ ആവാമെന്ന് രവിസാർ 

പാലാ :  പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രം കാനാട്ടുപാറയിൽ വേണമോ എന്നറിയാനായി നഗരസഭാ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം വിവിധ സംഘടനകളുടെ അഭിപ്രായം കൊണ്ട് മുഖരിതമായി .പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രം കാനാട്ടുപാറയിൽ  വേണ്ടെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി അഭിപ്രായപ്പെട്ടു.ഒന്നര പതിറ്റാണ്ടു മുൻപ് അവിടുത്തെ ജനങ്ങൾ നടത്തിയ ത്യാഗ സുരഭിലമായ പോരാട്ടങ്ങളുടെ ഫലമായാണ് അന്ന് ഡംബിങ് ഗ്രൗണ്ട് വേണ്ടെന്നു വച്ചത് .അതുകൊണ്ടു തന്നെ അവിടെ ഒരു പരീക്ഷണം വേണ്ടെന്നാണ് സിപിഐഎം ന്റെ അഭിപ്രായം .

എന്നാൽ സെബാസ്ററ്യൻ പനയ്ക്കന്റെ  ഊഴം എത്തിയപ്പോൾ കാനാട്ടുപാറയിൽ ഈ സാധനം വേണ്ടെന്നു തറപ്പിച്ചു പറഞ്ഞു .ഇനി സ്ഥാപിക്കണമെങ്കിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മുകളിൽ മതിയെന്ന് സെബാസ്ററ്യൻ പനയ്ക്കൻ പറഞ്ഞപ്പോൾ അതിന്റെ പിന്നിൽ ആരാണെന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ലായിരുന്നു .തെക്കേക്കര മെത്രാനാണ് ഇതുപോലുള്ള കുരുട്ടു ബുദ്ധി പറഞ്ഞു കൊടുക്കുകയുള്ളൂ.അയൽക്കാർ തമ്മിൽ വഴക്കുണ്ടാകുമ്പോൾ അത് നിന്റെ വീട്ടിൽ കൊണ്ട് പോയി വച്ചാൽ മതി എന്ന് പറയുന്നപോലെയാണ്   പനയ്ക്കനെ  പഠിപ്പിച്ച് വിട്ടത് .പനയ്ക്കൻ ശരിക്കു പറയുന്നുണ്ടോ എന്നറിയാൻ ആളെയും നിർത്തിയിരുന്നു .നഗരസഭയ്ക്ക് നാല് ഷോപ്പിംഗ് കോംപ്ലക്സുകളാണുള്ളത് അതിന്റെ മുകളിൽ കയറ്റി തരം തിരിച്ചു പ്രസ്സിങ് മിഷ്യനിലൂടെ കട്ടകളാക്കി താഴെ കൊണ്ടുവന്നാൽ മതിയല്ലോ എന്ന് പനയ്ക്കാൻ പറഞ്ഞൊപ്പിച്ചു .ഈ കാനാട്ടുപാറയിൽ ഡംബിങ്ങ് ഗ്രൗണ്ട് കൊണ്ടുവരാൻ പടവിൽ കയറിയ ചെയർമാനെ കൊണ്ട്  തീരുമാനമെടുപ്പിച്ചതും മാലിന്യം കൊണ്ടുവരാനായി 18 ഓളം ഓട്ടോ റിക്ഷാ വാങ്ങിപ്പിച്ചതും അതിന്റെ കമ്മീഷൻ പറ്റിയതും ഒക്കെ അന്നത്തെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ തെക്കേക്കര മെത്രാനായിരുന്നു .

ഇന്ന് അതെ നാട്ടുകാരെ കൂട്ട്  പിടിച്ച് പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തെ തടയുന്നതും തെക്കേക്കര മെത്രാൻ തന്നെ .ഇന്നത്തെ നഗരസഭാ യോഗത്തിൽ തെക്കേക്കര മെത്രാൻ വരില്ല എന്ന് നേരത്തെ അറിയാമായിരുന്നു .രോഗ പീഡകളാൽ  വലയുന്ന ഇദ്ദേഹത്തിനോട് ഒരു മാസത്തേക്കെങ്കിലും ശാരീരികവും ;മാനസികവുമായി സ്വസ്ഥത പാലിക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് തെക്കേക്കര മെത്രാൻ കൗൺസിൽ യോഗങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നത് .ആദ്യത്തെ കൗൺസിലിൽ  വന്നില്ല .രണ്ടാം കൗൺസിലിൽ പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നു എന്ന പ്രതീതി വരുത്തി വിട്ട് നിന്നു .മൂന്നാം കൗൺവിലായ ഇന്ന് മകളെ മാത്രം വിട്ട് മാറി നിന്നു .കിട്ടുണ്ണി  സർക്കസ് തുടരുന്നു.കിട്ടുണ്ണി കയറിൽ കൂടി നടന്നു മറുപുറമെത്തിയാൽ അതും സർക്കസ് ;കയറിൽ നിന്നും തെറ്റി താഴെ വീണാൽ അതും മറ്റൊരു സർക്കസ് .ഇനി ഒരു കൗൺസിലിൽ കൂടി തെക്കേക്കര മെത്രാൻ വരാതിരിക്കാനാണ് സാധ്യത .

ജെ എസ് എസ് ന്റെ ഗോപിക്കും കാനാട്ടുപാറയിൽ പ്ലാസ്റ്റിക് തരം  തിരിക്കൽ വേണ്ടെന്നുള്ള അഭിപ്രായമാണ് ഉള്ളത് .എന്നാൽ കെ ഡി പി യുടെ മുൻ കൗൺസിലർ ജിമ്മി ജോസഫിന് പാലാ മുനിസിപ്പാലിറ്റിയിലെ പ്ലാസ്റ്റിക്കെല്ലാം കനാട്ടുപറയിൽ കൊണ്ടുവരേണ്ടതില്ല നാല് ചെറിയ കേന്ദ്രങ്ങളിലായി പ്ലാസ്റ്റിക് തരം തിരിക്കൽ കേന്ദ്രങ്ങൾ ആവാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം .

എന്നാൽ വാർഡ് അടിസ്ഥാനത്തിൽ തരം തിരിക്കൽ കേന്ദ്രങ്ങൾ ആവാമെന്ന് രവിസാർ പറഞ്ഞു .എല്ലാ വാർഡുകളിലും ഇത് വേണം .ആദ്യം കാനാട്ടുപാറ വാർഡിലെ പ്ലാസ്റ്റിക് അവിടെ തരം തിരിക്കട്ടെ എന്നിട്ട് അതിന്റെ വിജയം കണ്ടിട്ട് മറ്റ് വാർഡിലേക്കും പദ്ധതി തുടങ്ങാവുന്നതാണ് .ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ (ഐ.എസ്.ജെ.ഡിയുടെ ഡോ തോമസ് സി കാപ്പൻ പറഞ്ഞത് അവിടെ ഒരു സാംസ്ക്കാരിക നിലയം കൊണ്ട് വന്നിട്ട് അവിടെയുള്ള ജനങ്ങളുടെ പിന്തുണയോടെ വിശ്വാസം ആര്ജിച്ചിട്ട് പ്ലാസ്റ്റിക് തരം തിരിക്കൽ കേന്ദ്രം കൊണ്ടുവരാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top